photo
നവീകരിച്ച ഇയ്യാട് ജുമാ മസ്ജിദ്

ഇയ്യാട്: നവീകരണ പ്രവൃത്തി പൂർത്തീകരിച്ച് ഇയ്യാട് ജുമാ മസ്ജിദ് നാടിന് സമർപ്പിച്ചു.

അസർ നമസ്‌കാരത്തിന് നേതൃത്വം നൽകി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഉദ്ഘാടനം നിർവഹിച്ചത്. മഹല്ല് ഖാസി പി.പി അബ്ദുൽ ജലീൽ ബാഖവി അദ്ധ്യക്ഷനായിരുന്നു.
പള്ളി നിർമ്മാണ കമ്മിറ്റി കൺവീനർ കെ.വി മുഹമ്മദ് സ്വാദിഖ് റിപ്പോർട്ട് അവതരിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.കെ ഇബ്രാഹിം മുസ്ലിയാർ, മഹല്ല് ഖത്തീബ് അബ്ദുൽ സലാം ഫൈസി, മഹല്ല് പ്രസിഡന്റ് കെ. മുഹമ്മദ് ഹാജി, സെക്രട്ടറി കെ.വി മുഹമ്മദ്, എം.കെ അബ്ദുൽ റസാഖ് ദാരിമി പൂനൂർ, ഇബ്രാഹിം ഫൈസി കുട്ടമ്പൂർ, അബൂബക്കർ ഫൈസി മേയത്തടം, മുജീബ് റഹ്‌മാൻ മാഹിരി, മൂസക്കുട്ടി മൗലവി കുണ്ടായി തുടങ്ങിയവർ സംസാരിച്ചു.