welfare

മുക്കം: മതേതരത്വത്തിന്റെ മറവിൽ സി.പി.എം വർഗീയത പ്രചരിപ്പിക്കുകയാണെന്ന് വെൽഫെയർ പാർട്ടി പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേരളത്തിലെ സൗഹൃദാന്തരീക്ഷം നിലനിർത്താൻ മതേതര സമൂഹം ഒന്നിച്ചു നിൽക്കണമെന്നും സംഘപരിവാർ- സി.പി.എം വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ഷംസുദ്ദീൻ ചെറുവാടി അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ കൗൺസിലർമാരായ എ.അബ്ദുൽ ഗഫൂർര്‍, ഫാത്തിമ കൊടപ്പന, സാറ കൂടാരം, കൊടിയത്തൂർ പഞ്ചായത്ത് അംഗം ടി.കെ.അബൂബക്കർ, കാരശ്ശേരി പഞ്ചായത്ത് അംഗം ഷാഹിന വലിയപറമ്പ്, ജ്യോതിബസു കാരക്കുറ്റി, പി.കെ.ഷംസുദ്ദീൻ, സാലിം ജീറോഡ് എന്നിവർ പങ്കെടുത്തു. ഇ.കെ.കെ ബാവ സ്വാഗതവും സാലിഹ് കൊടപ്പന നന്ദിയും പറഞ്ഞു.