കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം കോട്ടൂളി ശാഖ വാർഷിക പൊതുയോഗം സിറ്റി യൂണിയൻ ചെയർമാൻ വി.പി.അശോകൻ ഉദ്ഘാടനം ചെയ്തു. ഗുരുമന്ദിരം ചെയർമാൻ എം.പി.രമേഷ് മുഖ്യാതിഥിയായിരുന്നു. ശാഖ പ്രസിഡന്റ് സുനിൽ പുത്തലത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദിനേശൻ കണ്ടിയിൽ പ്രവർത്തന റിപ്പോർട്ടും ഗുരുമന്ദിരം കൺവീനർ സുരേഷ് ബാബു ഓല്ലാക്കോട് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. യൂണിയൻ കൺവീനറും തിരുവമ്പാടി യൂണിയൻ പ്രസിഡന്റുമായ ഗിരി പാമ്പനാൽ, യൂത്ത് മൂവ്മെന്റ് ജില്ലാ കൺവീനർ രാജേഷ് പി.മാങ്കാവ്, യൂണിയൻ കമ്മിറ്റി അംഗം ബാബു ചെറിയേടത്ത്, സിന്ധു സുഗുതകുമാർ എന്നിവർ സംസാരിച്ചു. വനിതാസംഘം കൺവീനർ മാധുരി വാസുദേവൻ സ്വാഗതവും വേലായുധൻ വടേരി നന്ദിയും പറഞ്ഞു