കോഴിക്കോട്: ഡോ.പൽപ്പു ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം നംവംബർ 14 ന് നടക്കും. സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പ്രഥമ ഡോ. പൽപ്പു അവാർഡ് ചടങ്ങിൽ സമ്മാനിക്കും.
സ്വാഗതസംഘ രൂപീകരണത്തിനായി വെള്ളിപറമ്പ് ശ്രീനാരായണ ഗുരുമന്ദിരം ഹാളിൽ ചേർന്ന എസ്.എൻ.ഡി.പി യോഗം മാവൂർ യൂണിയന്റെ യോഗം പ്രസിഡന്റ് പി.സി അശോകൻ ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഡോ.പൽപ്പുവിന്റെ നാമധേയത്തിൽ ട്രസ്റ്റ് രൂപീകരിക്കാൻ കഴിഞ്ഞതിൽ ഏറെ ചാരിതാർത്ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
യോഗത്തിൽ യൂണിയൻ സെക്രട്ടറി സത്യൻ അദ്ധ്യക്ഷനായിരുന്നു. വത്സൻ മണക്കടവ്, മാവൂർ യൂണിയൻ വനിതാ സംഘം സെക്രട്ടറി നിതിനീ കൗസല്യ വെള്ളിപറമ്പ് പ്രസന്നൻ, കെ.പി ബാബു, ശ്രീജു പെരിങ്ങൊളം, പ്രേമൻ പൂവാട്ടുപറമ്പ് എന്നിവർ സംസാരിച്ചു.
കെ.പി ബാബു ചെയർമാനായും സുരേഷ് അമൃത വെള്ളിപറമ്പ് വൈസ് ചെയർമാനായും 101 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് ഭാസ്കരൻ സ്വാഗതവും ഷീന കൊളായിത്തായ് നന്ദിയും പറഞ്ഞു.