വടകര: ഐ.സി.ഡി.എസ് 46-ാം വാർഷികത്തിന്റെ ഭാഗമായുള്ള ചോറോട് പഞ്ചായത്ത്തല ആഘോഷം പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മനീഷ് അദ്ധ്യക്ഷനായിരുന്നു. ഐ.സി.ഡി.എസ് സി.ഡി.പി.ഒ സുമ, മെമ്പർമാരായ റീന, അബൂബക്കർ, സജിതകുമാരി എന്നിവർ സംസാരിച്ചു. ടീം ലീഡർ റീത്ത നന്ദി പറഞ്ഞു.