വടകര: മീത്തലെ മുക്കാളിയിലെ സിറ്റിസൻ സാംസ്കാരിക വേദിയുടെ ഉടമസ്ഥതയിള്ള മൃതദേഹ ദഹനപ്പെട്ടി കളവ് പോയി. ഹാർബർ റോഡിനോട് ചേർന്ന് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സൂക്ഷിച്ചിരുന്ന പെട്ടിയുടെ ആറ് ഭാഗങ്ങളാണ് കവർന്നത്. സാംസ്കാരിക വേദി എന്ന പേര് പതിച്ച മൂടിയുടെ ഭാഗം കള്ളന്മാർ മന:പൂർവ്വം ഒഴിവാക്കുകയായിരുന്നു.
ഏതാണ്ട് നാനൂറ് കിലോ വരുന്ന ഭാഗങ്ങളാണ് മോഷണം പോയത്.