കോഴിക്കോട്: ജില്ലയിലെ കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നും കൂടുതൽ ഐക്യത്തോടെയാണ് പ്രവർത്തനം മുന്നേറുന്നതെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാർ പറഞ്ഞു.

കെ.പി.സി.സി ഭാരവാഹി പട്ടികയെ ചൊല്ലി ഇവിടെ ഒരു പരാതിയുമില്ല. പ്രവർത്തകർ പൂർണമനസോടെയാണ് അത് സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം പന്നിയങ്കരയിൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിനു മുന്നോടിയായി നടന്ന ശില്പശാല ഏതാനും പ്രവർത്തകർ ബഹിഷ്‌കരിച്ചെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. നവംബർ 14ന് സി.യു.സി രൂപീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട 26 മണ്ഡലങ്ങളിലാണ് ഇപ്പോൾ ശില്പശാല നടന്നുവരുന്നത്. പന്നിയങ്കര ഉൾപ്പെടെ 18 മണ്ഡലങ്ങളിൽ ഇതിനകം ശില്പശാല പൂർത്തിയായി. എട്ട് മണ്ഡലങ്ങളിൽ വരുംദിവസങ്ങളിൽ നടക്കും.