kunnamangalam-news

കുന്ദമംഗലം: കാട് മൂടികിടന്നിരുന്ന കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം പിലാശ്ശേരി പ്രസ്റ്റീജ് കൾച്ചറൽ ക്ലബ്ബ് പ്രവ‌ർത്തകർ ശുചീകരിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എൻ ഷിയോലാൽ മുഖ്യാതിഥിയായിരുന്നു. പി ഉണ്ണീരി, എം സദാശിവൻ, സുരേഷ് ബാബു പൊന്മഞ്ചേരി, സജിത്ത് എം, സുധീഷ് പുൽക്കുന്നുമ്മൽ, ബാബു സി.കെ, ഷാബുരാജ് എം, സുരേഷ് ബാബു പി.കെ, രാജീവൻ ടി.പി, ചന്ദ്രൻ വി.കെ, അഖിൽ ബാബു എൻ, ഹരീഷ് പി, ജിതേഷ് വി, ദിനേശൻ പി, അതുൽബാബു എൻ എന്നിവർ നേതൃത്വം നൽകി.