ഫറോക്ക്: ഫറോക്ക് - കരുവൻതിരുത്തി ശുദ്ധജല വിതരണ പദ്ധതിയ്ക്കായി ജല അതോറിറ്റി നല്ലൂർ അമ്പലങ്ങാടിയിൽ നിർമ്മിച്ച ബൂസ്റ്റർ സ്റ്റേഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രവർത്തനസജ്ജമാവും. അവസാനഘട്ട പരിശോധനകൾ പൂർത്തിയായിക്കഴിഞ്ഞു.
പെരുമുഖം ചെത്തലത്ത് കുന്നിലാണ് ജലവിതരണ പദ്ധതിയുടെ ടാങ്ക്. 22 ലക്ഷം ലിറ്ററാണ് സംഭരണശേഷി. ബൂസ്റ്റർ സ്റ്റേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ ജലവിതരണത്തിലെ പ്രശ്നങ്ങൾക്കു നല്ലൊരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.