കുറ്റ്യാടി: നാടിന് കൗതുകമുണർത്തി ബഷീർ സംഗമം. കുറ്റ്യാടി അടുക്കത്താണ് ജില്ലയിലെ എഴുന്നൂറോളം ബഷീർമാർ ഒത്തുചേർന്നത്. സദസിലും വേദിയിലുമെല്ലാം ബഷീർ മയമായി.വിളിച്ചവരെല്ലാം പരസ്പരം വിളികേട്ടു. മൂന്നിലധികം വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയായിരുന്നു ബഷീർമാർ കുറ്റ്യാടിയിലെത്തിയത്. കൂട്ടായ്മയുടെ തുടർ പ്രവർത്തനങ്ങൾക്കായി 25 അംഗ വർക്കിംഗ് കമ്മിറ്റിക്ക് രൂപം നൽകി. ഭാരവാഹികളായി അനുഗ്രഹ ബഷീർ ബാലുശ്ശേരി (ചെയർമാൻ), ബഷീർ നരവന, ബഷീർ വില്ല്യാപ്പള്ളി ഇല്ലക്കണ്ടി ബഷീർ മുക്കം, ബഷീർ കക്കോടി, കെ.എം.ബഷീർ കുറ്റ്യാടി ,ബഷീർ കീഴൽ (വൈസ് ചെയർമാൻമാർ), ഇ. മുഹമ്മദ് ബഷീർ കരണ്ടോട് (കൺവീനർ ), ബഷീർ കൊടുമ, ബഷീർ അമീൻ,കളത്തിൽ ബഷീർ പയ്യോളി, സി.കെ.ബഷീർ കല്ലാച്ചി, ബഷീർ പുറക്കാട് (ജോയന്റ് കൺവീനർമാർ), മോയങ്ങൽ ബഷീർ കോട്ടൂർ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളെയും ഗൾഫ് കോ ഓർഡിനേറ്റർമാരെയും തിരഞ്ഞെടുക്കാൻ വർക്കിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംഗമം ബഷീർ നരവന ഉദ്ഘാടനം ചെയ്തു. ബഷീർ കീഴൽ അദ്ധ്യക്ഷത വഹിച്ചു. ഇ.മുഹമ്മദ് ബഷീർ സ്വാഗതവും അനുഗ്രഹ ബഷീർ നന്ദിയും പറഞ്ഞു.