കൊയിലാണ്ടി: മേപ്പയ്യൂർ പാവട്ട്കണ്ടി മുക്കിൽ നിയമ വിരുദ്ധമായി മണ്ണെടുപ്പ് നടത്തിയ ജെ.സി.ബി റവന്യൂ അധികൃതൽ പിടിച്ചെടുത്തു. ജെ.സി.ബി നെല്ലാടി പാലത്തിന് സമീപം ഉപേക്ഷിച്ച് ഡ്രൈവർ കടന്നു കളഞ്ഞു.കൊയിലാണ്ടി സി.ഐ സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ജെ.സി.ബി കൊയിലാണ്ടിയിൽ എത്തിച്ചു. അനധികൃതമായി മണ്ണെടുത്ത സ്ഥലമുടമയ്ക്ക് എതിരെ നടപടി എടുത്തതായി തഹസിൽദാർ സി.പി മണി പറഞ്ഞു.