വടകര: കർണാടകയിലെ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വിവാഹനാളിൽ വരൻ അറസ്റ്റിലായി. ഓർക്കാട്ടേരി പുത്തൻപുരയിൽ ഇജാസിനെയാണ് കർണാടക പൊലീസ് പിടികൂടിയത്.
ഇജാസിന്റെ വിവാഹം ഇന്നലെ നടക്കേണ്ടതായിരുന്നു. ടാക്‌സി ഡ്രൈവറായ ഇജാസ് പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.