കോഴിക്കോട്: ട്രാൻസ്‍ജൻഡർ വിഭാഗത്തിനും ഭരണഘടനയിൽ നിയമപരിരക്ഷ ഉറപ്പു വരുത്തുന്നുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗം കെ.ബൈജുനാഥ് പറഞ്ഞു. ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി 'ട്രാൻസ്‍ജൻഡർ, സൊസൈറ്റി ആൻഡ് ലീഗൽ പെർസ്‌പെക്ടിവ് ' എന്ന വിഷയത്തിൽ നടത്തിയ നിയമ ബോധവത്ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജഡ്ജി പി. രാഗിണി അദ്ധ്യക്ഷത വഹിച്ചു. പൊലീസ് ക്ലബ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജ് മുഖ്യാതിഥിയായിരുന്നു. കണ്ണൂർ ലേബർ കോടതി ജഡ്ജി ആർ.എൽ ബൈജു, ഡോ. റോഷൻ ബിജ്ലി, എ.സി.പി ഉമേഷ് എന്നിവർ ക്ലാസെടുത്തു. സബ് ജഡ്ജി .എം.പി ഷൈജൽ സ്വാഗതവും ആർ.സിന്ധു നന്ദിയും പറഞ്ഞു.