news
യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ വിദ്യബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രം സാമൂഹൃവിരുദ്ധരുടെയും, ലഹരിമാഫിയയുടെയും , സ്ത്രീ പീഡനത്തിന്റെയും താവളമായി മാറുമ്പോൾ അധികാരികൾ കണ്ണടക്കുന്നതിനെതിരെ നാദാപുരം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ സദസ് നടത്തി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ:വിദ്യ ബാലകൃഷ്ണൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് പ്രിൻസ് ആന്റണി അദ്ധ്യക്ഷത വഹിച്ചു.ജോൺ പൂതക്കുയി, ജമാൽ കോരംകൊട്ട്,അബ്ദുൽ റസാഖ്,ഡോക്ടർ ബാസിത് വടക്കയിൽ,ഫസൽ മാട്ടാൻ,ജയേഷ് വാണിമേൽ, അർജുൻ കായക്കൊടി, അഖില മര്യാട്ട്,അഭിഷേക് എൻകെ, ഫൈനാസ് ചെറുവറ്റ, മുഹമ്മദ് അഫ്സൽ എന്നിവർ പ്രസംഗിച്ചു.