news
എം .കെ കുഞ്ഞമ്മദ് ഹാജിയെ ആദരിക്കുന്നു

കുറ്റ്യാടി: ദേവർകോവിൽ ശാഖാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമഗ്രം ശിൽപശാല സംഘടിപ്പിച്ചു. “സ്നേഹാദരവിൽ” മികച്ച ജീവകാരുണ്യ പ്രവർത്തകനും പ്രവാസിയുമായ എം.കെ അലിഹാജിയെ ആദരിച്ചു. കെ.പി കുഞ്ഞമ്മദ് അദ്ധ്യക്ഷത വഹിച്ചു. എ.കെ.കെ തങ്ങൾ അനുമോദന പ്രഭാഷണം നടത്തി. “സമഗ്രം” സംഘടനാ ശാക്തീകരണ ശിൽപശാലയുടെ മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു. എം.പി ജഅഫർ വിഷയാവതരണം നടത്തി. കാസിം മാസ്റ്റർ (വേളം) എ.എഫ് റിയാസ് , കെ.കെ ഉമ്മർ , കുഞ്ഞമ്മദ് കെ. (വാണിമേൽ) കെ.കെ അശ്റഫ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. എം.കെ അലിഹാജി ആദരവിന് ഏറ്റുവാങ്ങി സംസാരിച്ചു.ജൗഹർ അബ്ദുല്ല സ്വാഗതവും സി.കെ റഷീദ് നന്ദിയും പറഞ്ഞു.