കൊയാണ്ടി: ഒന്നര വർഷത്തെ അടച്ചിടലിന് ശേഷം നവംമ്പർ ഒന്നിന് സ്കൂളുകൾ തുറക്കുമ്പോൾ കുഞ്ഞുങ്ങളെ വരുവേൽക്കാനുള്ള ഒരുക്കത്തിലാണ് കോതമംഗലം ഗവ: എൽ.പി.സ്കൂളിലെ അദ്ധ്യാപികമാരും പി.ടി.എ, മദർ പി.ടി.എ ഭാരവാഹികളും.സർക്കാര തീരുമാനം വന്നതിന് ശേഷം മുഴുവൻ അദ്ധ്യാപികമാരും സ്കൂളിലെത്തി മുന്നൊരുക്കങ്ങൾ നടത്തി. ആദ്യഘട്ടത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ സ്കൂൾ പരിസരം ശുചീകരിച്ചു.രണ്ടാം ഘട്ട ശുചീകരണം ക്ലാസ് റൂം ക്രമപ്പെടുത്തൽ, വെള്ളം കെട്ടി കിടന്ന മുറ്റം നിരപ്പാക്കൽ എന്നിവയാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് ദിവസത്തിനകം എല്ലാം പൂർത്തിയാകുമെന്ന് എച്ച് .എം. ഇൻ ചാർജ് കെ. നിമയും പിടിഎ പ്രസിഡന്റ് അനിൽ കുമാറും പറഞ്ഞു. കിണർ വെള്ളം ടെസ്റ്റിനായി അയച്ചിട്ടുണ്ട്.പ്രീപ്രൈമറി ഉൾപ്പെടെ ഇത്തവണ 514 വിദ്യാർത്ഥികളാണ് ഇവിടെ എത്തുന്നത്. ഒരു ക്ലാസിൽ പത്ത് വീതം കുട്ടികളെയാണ് ക്രമീകരിച്ചത്. ആഴ്ചയിൽ രണ്ട് ദിവസമാണ് ഒരോ ക്ളാസുകൾക്കും ക്രമീകരണം. ഭക്ഷണം നലകാനുള്ള സർക്കാർ തീരുമാനം വന്നതോടെ പാചകപ്പുരയും ഒരുക്കിക്കഴിഞ്ഞു. ആദ്യദിവസം അദ്ധ്യാപികമാരും പി.ടി.എ പ്രതിനിധികളും നഗരസഭ ചെയർപേഴ്സൺ കെ.സുധയും ചേർന്ന് കുട്ടികളെ സ്കൂളിലേക്ക് വരവേൽക്കും. സ്കൂൾ ചുമരുകൾ ആകർഷകമാക്കുന്ന കലാ പ്രവർത്തനങ്ങളുടെ മിനുക്ക് പണിയും ഇപ്പോൾ നടന്നുകൊണ്ടിരിക്കയാണ്. മുഴുവൻ അദ്ധ്യാപികമാരും മറ്റ് ജീവനക്കാരും കൊവി ഡ് പ്രതിരോധ വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചതായി നിഷ പറഞ്ഞു. സ്കൂളിലേക്ക് എത്തുന്ന കുട്ടികളെപ്പോലെ അദ്ധ്യാപികമാരും വലിയ ആഹ്ളാദത്തിലാണ്.