ചേളന്നൂർ:കേരള സർക്കാർ ഹോമിയോപ്പതി വകുപ്പിന്റെ "കരുതലോടെ മുന്നോട്ട് " സ്കൂൾ വിദ്യാർത്ഥികൾക്ക് ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് വിതരണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചേളന്നൂർ ഗവ: ഹോമിയോ ഡിസ്പെൻസറിയിൽ നടന്നു.വിതരണോദ്ഘാടനം ചേളന്നൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ നൗഷീർ സി.പി. നിർവഹിച്ചു. വാർഡ് മെമ്പർ കവിത പി.കെ അദ്ധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ: ഭാഗ്യശ്രീ പദ്ധതി വിശദീകരണം നടത്തി. എച്ച്.എം.സി.അംഗം പ്രമോദ് കുമാർ നവനീതം, ഡിസ്പെൻസർ സുനിൽ എൻ.വി , എസ്.സി.പി ഷീജ എൻ.പി എന്നിവർ സന്നിഹരായിരുന്നു.