കോഴിക്കോട്: വള്ളത്തോൾ നഗർ - വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച നാലു ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി.
കണ്ണൂർ - എറണാകുളം ജംഗ്ഷൻ ഇന്റർസിറ്റി എക്‌സ്‌പ്രസ് ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.
നിലമ്പൂർ റോഡ് - കോട്ടയം സ്പെഷ്യൽ എക്‌സ്‌പ്രസ് തൃശൂരിൽ നിന്നാണ് സർവീസ് ആരംഭിക്കുക.
ഇന്ന് പുറപ്പെടുന്ന തിരുനെൽവേലി - പാലക്കാട് ജംഗ്ഷൻ പാലരുവി എക്‌സ്‌പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും. നാളെ തിരുനെൽവേലി പാലരുവി എക്‌സ്‌പ്രസ് തൃശൂരിൽ നിന്നാണ് യാത്ര പുറപ്പെടുക.