ടി.പി.ആർ10.07

കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 166 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 239 പേർ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.07 ആണ്.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124268 ആയി. 121019 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2554 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2397 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം ബാധിച്ചവർ

ബത്തേരി 29, മുട്ടിൽ 24, മീനങ്ങാടി 19, പൂതാടി 17, അമ്പലവയൽ 16, മാനന്തവാടി 11, കൽപ്പറ്റ 8, പുൽപ്പള്ളി 7, നെന്മേനി, പടിഞ്ഞാറത്തറ, പനമരം 4 വീതം, മുള്ളൻകൊല്ലി, തിരുനെല്ലി, വൈത്തിരി 3 വീതം, കണിയാമ്പറ്റ, മേപ്പാടി, പൊഴുതന, തവിഞ്ഞാൽ, വെള്ളമുണ്ട 2 വീതം, കോട്ടത്തറ, മൂപ്പൈനാട്, നൂൽപ്പുഴ, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തർക്കുമാണ് സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചത്.


രോഗമുക്തർ

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 9 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 230 പേരുമാണ് രോഗമുക്തരായത്.

ഇന്നലെ നിരീക്ഷണത്തിലായത് 759 പേർ

679 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 7583 പേർ

ഇന്നലെ അയച്ചത് 2275 സാമ്പിളുകൾ

ഇതുവരെ അയച്ചത് 826309 സാമ്പിളുകൾ

ഫലം ലഭിച്ചത് 825260

700992 നെഗറ്റീവും 124268 പോസിറ്റീവും