താമരശ്ശേരി:താമരശ്ശേരി പട്ടണത്തിന്റെ പ്രധാന കേന്ദ്രമായ പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത് ബസ്ബേ യാത്രക്കാരെ ദുരിതത്തിലാക്കുന്നു.ബസ്ബേയിലെ സ്ഥലപരിമിതിയും ബസുകൾക്ക് നിർത്താൻ ഇടമില്ലാത്തതുമാണ് ദുരിതത്തിന് കാരണമാകുന്നത്. കൊയിലാണ്ടി, മുക്കം, അടിവാരം, വയനാട് ഭാഗങ്ങളിലേക്കുള്ള യാത്രക്കാരും കോഴിക്കോട് ഭാഗത്തുനിന്നുമുള്ള യാത്രക്കാരുടെയും ആശ്രയമാണ് ഈ ബസ് ബേ.നൂറുകണകിന് സ്ത്രീകളും കുട്ടികളുമെത്തുന്ന ബസ് ബേയിൽ ടോയ്ലറ്റ് സൗകര്യം പോലുമില്ല.ദിവസനേ വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം നിരവധി യാത്രക്കാരാണ് ബസ് കാത്ത്നിൽക്കുന്നത്. സ്ഥലപരിമിതി കാരണം ബൈപാസ് ജംഗഷനിലും ട്രഷറിയ്ക്ക് മുമ്പിലുമാണ് ബസ് കാത്തുനിൽക്കുന്നത്.ഇത് പലപ്പോഴും അപകടങ്ങൾക്ക് വഴിവെക്കുന്നു.മഴ പെയ്താൽ കയറി നിൽക്കാൻ പോലുമുള്ള സൗകര്യം ഇവിടെയില്ല.മിനി ബൈപ്പാസ് വന്നതോട് കൂടി ഇവിടെ തിരക്കുള്ള ജംഗ്ഷനായി മാറിയിരിക്കുകയാണ്.
കാൽനടയാത്രക്കാർക്കും മറുഭാഗത്ത് ബസിറങ്ങി വരുന്നവർക്കും ഇവിടെ റോഡ് മുറിച്ചുകടക്കുന്നതിന് വലിയ പ്രയാസം നേരിടുകയാണ്. താമരശ്ശേരി ബസ്ബേ പരിസരത്തെ ഗതാഗതക്കുരുക്കും യാത്രക്കാരുടെ ബുദ്ധിമുട്ടും പരിഗണിച്ച് പഴയ ബസ് സ്റ്റാൻഡിൽ ബസുകൾ കയറിയിറങ്ങുന്നതിനും യാത്രക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും അധികാരികൾ തയാറാകണം.
ബസ് ബെയിൽ ബസ് കാത്തു നിൽക്കുന്ന യാത്രക്കാർക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ അതു പരിഹരിക്കുന്നതിനാവശ്യമായ നടപടി ഗ്രാമപഞ്ചായത്ത് സ്വീകരിക്കുന്നതാണ്. കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ബസ് സർവീസുകൾ പുനരാരംഭിക്കുമ്പോൾ ബസുകൾ ബസ് ബേയിൽ പാർക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ട് വരികയാണെങ്കിൽ ഇക്കാര്യവും ഗ്രാമപഞ്ചായത്ത് ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്.
ജെ.ടി അബ്ദുറഹിമാൻ
പ്രസിഡന്റ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത്