കുറ്റ്യാടി: റെഡ് ക്രോസ് സൊസൈറ്റി കുറ്റ്യാടി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങൾക്ക് മാസ്ക് നൽകി.കുറ്റ്യാടി എം.ഐ.യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ കുന്നുമ്മൽ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ ബാബു സെബാസ്റ്റ്യൻ വിതരണോദ്ഘാടനം ചെയ്തു.റെഡ് ക്രോസ് സൊസൈറ്റി കുറ്റ്യാടി ബ്രാഞ്ച് ഓണററി സെക്രട്ടറി കെ.പി.സുരേഷ് അദ്ധ്യക്ഷത വഹിച്ചുപ്രധാനാദ്ധ്യാപകൻ ഇൻ ചാർജ് വി.സി. കുഞ്ഞബ്ദുല്ല ഏറ്റുവാങ്ങി. റെഡ്ക്രോസ് ഭാരവാഹികളായ സെഡ്. എ. സൽമാൻ , കെ.ജി.മഹേശൻ,സന്ധ്യ കരണ്ടോട്, ഷാഹിദ ജലീൽ , നാരായണൻ മരുതോങ്കര, കെ.പി.ആർ.അഫീഫ്, എം.ഷഫീഖ് പ്രസംഗിച്ചു.