കോഴിക്കോട്: ജില്ലയിൽ ഇന്നലെ 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.87 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 709 പേർക്കാണ് രോഗബാധ. ഏഴ് പേരുടെ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനങ്ങളിൽ നിന്നു വന്ന മൂന്ന് പേർക്കും മൂന്ന് ആരോഗ്യ പ്രവർത്തകർക്കും പോസിറ്റീവായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 7420 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. 720 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 7882 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2842 മരണം.