തിരുവമ്പാടി:എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി ശാഖയിൽ ഇലഞ്ഞിക്കൽ ദേവീ ക്ഷേത്രത്തിലെ ആയില്യമഹോത്സവം 30ന് നടക്കും. ക്ഷേത്രം തന്ത്രി ജ്ഞാനതീർത്ഥ സ്വാമികളുടെയും ക്ഷേത്രം മേൽശാന്തി എൻ.എസ് രജീഷ് ശാന്തികളുടെയും മറ്റു വൈദിക ശ്രേഷ്ഠന്മാരുടെയും കാർമ്മികത്വത്തിൽ സർപ്പബലി,​ സർപ്പപ്പൂജ,​നൂറുംപാലും,​ രാഹുപൂജ എന്നിവ നടക്കും. വഴിപാട് ഫോണിൽ (70343 43470) ബുക്ക് ചെയ്യാം.