കൽപ്പറ്റ: സി.പി.എം നേതാവായിരുന്ന പി.കുഞ്ഞിക്കണ്ണൻ സംഭാവന ചെയ്ത വൈത്തിരിയിലെ സ്ഥലത്ത്, സമുന്നത കമ്മ്യൂണിസ്റ്റ് നേതാക്കളായിരുന്ന ഇ.എം.എസ്, എ.കെ.ജി, സുന്ദരയ്യ, ബി.ടി.രണദിവെ എന്നിവരുടെ സ്മാരകമായി പഠന കേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കും. ജില്ലയിലെ രാഷ്ട്രീയ സംഘടനാ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും പ്രത്യയശാസ്ത്ര പഠന കാര്യങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ടി.എസ് പഠന കേന്ദ്രത്തിന്റെ പ്രവർത്തങ്ങൾ കുടുതൽ ഫലപ്രദമാക്കാൻ കഴിയും വിധമാണ് പഠന കേന്ദ്രത്തിന് കെട്ടിടം നിർമ്മിക്കുന്നതെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചു.
നവംബർ 1 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ ജനകീയമായി വീടുകൾ കേന്ദ്രീകരിച്ച് ഫണ്ട് പിരിവ് നടത്തും. ണ് ഫണ്ട് പിരിക്കാൻ തീരുമാനിച്ചത്.