കൽപ്പറ്റ: വിവിധ പദ്ധതികൾക്കായി ജില്ലാ പഞ്ചായത്ത് 2.95 കോടി രൂപ അനുവദിച്ചു. മണൽവയൽ അമ്പലപ്പടി റോഡ് നവീകരണം 15 ലക്ഷം (പൂതാടി ഗ്രാമപഞ്ചായത്ത്), കേണിച്ചിറ പൂതാടി കോട്ടവയൽ റോഡ് നവീകരണം 15 ലക്ഷം (പൂതാടി ഗ്രാമപഞ്ചായത്ത്), നായരുകവല ചുണ്ടക്കൊല്ലി റോഡ് നവീകരണം 10 ലക്ഷം (പൂതാടി ഗ്രാമപഞ്ചായത്ത്), ജി.എച്ച്.എസ് മീനങ്ങാടി അറ്റകുറ്റപ്പണികൾ 10 ലക്ഷം (മീനങ്ങാടി), ജി.എച്ച്.എസ് മേപ്പാടി അറ്റകുറ്റപ്പണികൾ 5 ലക്ഷം, ജി.ഐ.എഫ്.ഡി അറ്റകുറ്റപ്പണികൾ 5 ലക്ഷം (ബത്തേരി മുനിസിപ്പാലിറ്റി), ജി.എച്ച്.എസ് വെള്ളമുണ്ട അറ്റകുറ്റപ്പണികൾ 5 ലക്ഷം (വെള്ളമുണ്ട പഞ്ചായത്ത്), കിന്റർ ഗാർഡൻ മൈലാടി നടപ്പാത നിർമ്മാണം 10 ലക്ഷം (തവിഞ്ഞാൽ), കുണ്ടറക്കൊല്ലി പന്ത്രണ്ടാംവയൽ റോഡ് നവീകരണം 10 ലക്ഷം (വെള്ളമുണ്ട), രണ്ടാം ഗേറ്റ് മണ്ണുണ്ടി ചേലൂർ റോഡ് നവീകരണം 15 ലക്ഷം (തിരുനെല്ലി), കള്ളാടി ആനക്കാംപൊയിൽ റോഡ് നവീകരണം 20 ലക്ഷം (മേപ്പാടി), ഓടപ്പള്ളം വള്ളുവാടി റോഡ് നവീകരണം 20 ലക്ഷം (നൂൽപ്പുഴ), നായ്ക്കട്ടി അടിച്ചിലാടി റോഡ് നവീകരണം 20 ലക്ഷം (നൂൽപ്പുഴ), പന്നിയോറ പിണങ്ങോട് യു .പി സ്‌കൂൾ റോഡ് നവീകരണം 10 ലക്ഷം (പൊഴുതന),
നത്തംകുനി മാടക്കര പുറ്റാട് റോഡ് നവീകരണം 20 ലക്ഷം (മൂപ്പൈനാട്), തിണ്ടുമ്മൽ വിമല നഗർ റോഡ് നവീകരണം 10 ലക്ഷം (തവിഞ്ഞാൽ), ഒന്നാംമൈൽ സിനിമാഹാൾ റോഡ് നവീകരണം 10 ലക്ഷം (കണിയാമ്പറ്റ), പാടിയേരി കോൽക്കുഴി കൊല്ലിവയൽ റോഡ് നവീകരണം 15 ലക്ഷം (നെൻമേനി), മുണ്ടക്കൊല്ലി ചീരാൽ എഫ്.സി.എച്ച് റോഡ് നവീകരണം 10 ലക്ഷം (നെൻമേനി), പ്രകാശ് നഗർ മാവിലാംതോട് റോഡ് നവീകരണം 20 ലക്ഷം (മുള്ളൻകൊല്ലി), ജി.എച്ച്.എസ്.എസ് കാട്ടിക്കുളം അറ്റകുറ്റപ്പണികൾ 5 ലക്ഷം (തിരുനെല്ലി), എം.എം ജി.എച്ച്.എസ് കാപ്പിസെറ്റ് അറ്റകുറ്റപ്പണി 5 ലക്ഷം (മുള്ളൻകൊല്ലി), ജി.എച്ച്.എസ്.എസ് വാളവയൽ അറ്റകുറ്റപ്പണി 5 ലക്ഷം (പൂതാടി) ജി.എച്ച്.എസ് അതിരാറ്റക്കുന്ന് 10 ലക്ഷം (പൂതാടി), വട്ടത്തുവയൽ കമ്പാളക്കൊല്ലി റോഡ് നവീകരണം 10 ലക്ഷം (അമ്പലവയൽ) ജി.എച്ച്.എസ് പെരിക്കല്ലുർ അറ്റകുറ്റപ്പണിൾ 5 ലക്ഷം (മുളളൻകൊല്ലി). ഈ പദ്ധതികളുടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അറിയിച്ചു.

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ സെക്‌ഷനിലെ മക്കോട്ട്കുന്ന്, പതിനാറാം മൈൽ, കരിപ്പാലി, പുതുശ്ശേരിക്കടവ്, എടക്കാടൻ മുക്ക്, കാപ്പിക്കളം, കുറ്റിയാംവയൽ, മീൻമുട്ടി,സെർണിറ്റി റിസോർട്ട്, തെങ്ങുമുണ്ട, അയിരൂർ, ബപ്പൻമല,പന്തിപ്പൊയിൽ ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.