കോഴിക്കോട് : തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയ്ക്ക് നവംബർ ഒന്ന് മുതൽ സമയമാറ്റമുണ്ടാവും. പുതുക്കിയ സമയമനുസരിച്ച് എറണാകുളം ജംഗ്ഷനിൽ രാവിലെ 9.12 ന് എത്തി 9.17 ന് പുറപ്പെടും. ഷൊർണൂരിൽ നിന്ന് 11.28 നും തിരൂരിൽ നിന്ന് 12.06 നും പുറപ്പെട്ട് കോഴിക്കോട് 12.55 ന് എത്തിച്ചേരും. നിലവിൽ ഉച്ചയ്ക്ക് 1.05 നാണ് ട്രെയിൻ എത്തുന്നത്.