കക്കട്ടിൽ: നരിക്കാട്ടേരിയിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റും എസ്.ടി.യു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും പൗരപ്രമുഖനുമായ തയ്യിൽ മൊയ്തു ഹാജി (68) നിര്യാതനായി. ഭാര്യ: കുറുങ്ങോട്ട് സാറ. മക്കൾ: ഫൈസൽ, സാജിദ, സൗദ.
മരുമക്കൾ: നാസർ വടക്കയിൽ (അദ്ധ്യാപകൻ, ദേവർകോവിൽ കെ.വി.കെ.എം.യു.പി സ്‌കൂൾ), നവാസ് എടവത്ത്കണ്ടി (കായക്കൊടി ), സൈഫുന്നിസ്സ ( കുറുവന്തേരി). സഹോദരങ്ങൾ: അമ്മദ് ഹാജി, സൂപ്പി നരിക്കാട്ടേരി (നാദാപുരം നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ), കദീശ, പാത്തു, ആയിഷ, നഫീസ.
ഖബറടക്കം കുന്നുമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.