കോഴിക്കോട്: സംസ്ഥാന ഫാർമസി കൗൺസിൽ മുൻ പ്രസിഡന്റും ഫെഡറേഷൻ ഒഫ് ഇന്ത്യൻ ഫാർമസിസ്റ്റ്സ് ഒാർഗനൈസേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന എം. എൻ .വി.ജി അടിയോടിയുടെ ചരമം ദിനമാചരിച്ചു.

ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി, സീനിയർ ഫാർമസിസ്റ്റ്സ് ഒാർഗനൈസേഷൻ, കെ.ജി.പി.എ, എ. ആർ.പി.എസ് തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ പന്തീരാങ്കാവിലുള്ള അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. ഫാർമസി കൗൺസിൽ മുൻ പ്രസിഡന്റ് ബി.രാജൻ ഉദ്ഘാടനം ചെയ്തു.വി.കെ രാജൻ അദ്ധ്യക്ഷത വഹിച്ചു.കെ.സി അജിത്കുമാർ , എസ് വിജയകുമാർ, എം.കെ പ്രേമാനന്ദൻ, എം. പി ശിവദാസ്, എസ് സുഗതൻ, ടി വിജയൻ , മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.