കൊയിലാണ്ടി: താലൂക്ക് ഹോമിയോപ്പതി ആശുപത്രിയിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു.ഓൺലൈനായും സ്പോട്ട് റജിസ്ട്രേഷൻ വഴിയുമാണ് മരുന്ന് വിതരണം നടക്കുന്നത്. മൂന്നു ദിവസങ്ങളിലായി ഓൺലൈനായി 912 പേരും സ്പോട് റജിസ്ടേഷൻ വഴി 503 പേരുമാണ് മരുന്നു സ്വീകരിച്ചത്. താലൂക്കിലെ അവശേഷിക്കുന്ന വിദ്യാർത്ഥികളും അടുത്തദിവസം തന്നെ മരുന്നു സ്വീകരിക്കാനെത്തുമെന്ന് ഡോക്ടർമാർ പറഞ്ഞു.