കൽപ്പറ്റ: സർക്കാർ ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിന് സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിൽ സംസ്ഥാനത്തെ പ്രധാന ഓഫീസ് കോംപ്ലക്സുകളിൽ പരാതിപ്പെട്ടികൾ സ്ഥാപിച്ചു.
വൈത്തിരി താലൂക്ക് ഓഫീസ് പരിസരത്ത് ജില്ലാ പ്രസിഡന്റ് എം.പി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.
ഓഫീസുകളെകുറിച്ചും ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ചുമുള്ള ആക്ഷേപങ്ങളും നിർദ്ദേശങ്ങളും മറ്റ് പൊതു പരാതികളും സ്വീകരിച്ച് പരിഹാരംയി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
ചടങ്ങിൽ സംസ്ഥാനകമ്മിറ്റി അംഗം കെ.ആർ.സുധാകരൻ, പി.കെ.വിജയൻ, കെ.വി.ബാബുരാജ്, നൗഷാദ്, ആർ.ശ്രീനു എന്നിവർ സംസാരിച്ചു.