കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 333 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 210 പേർ രോഗമുക്തി നേടി. 9 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 332 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.78 ആണ്.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124601 ആയി. 121230 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2504 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2349 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.

രോഗം ബാധിച്ചവർ

കോട്ടത്തറ 40, പുൽപ്പള്ളി 28, കൽപ്പറ്റ 27, മുട്ടിൽ 21, മാനന്തവാടി, നെന്മേനി 20 വീതം, പനമരം 17, ബത്തേരി, തിരുനെല്ലി 16 വീതം, കണിയാമ്പറ്റ, തവിഞ്ഞാൽ 14 വീതം, വെള്ളമുണ്ട 13, അമ്പലവയൽ, എടവക, പടിഞ്ഞാറത്തറ 11 വീതം, മുള്ളൻകൊല്ലി 10, പൂതാടി 9, മീനങ്ങാടി, വൈത്തിരി 7 വീതം, മേപ്പാടി 6, തൊണ്ടർനാട് 4, പൊഴുതന 3, മൂപ്പൈനാട്, നൂൽപ്പുഴ, വെങ്ങപ്പള്ളി 2 വീതം, തരിയോട് ഒരാൾക്കുമാണ്
സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്ന് വന്ന എടവക സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.


രോഗമുക്തർ 210

ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 195 പേരുമാണ് രോഗമുക്തരായത്.

ഇന്നലെ നിരീക്ഷണത്തിലായത് 554 പേർ

533 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 7604 പേർ

ഇന്നലെ അയച്ചത് 1343 സാമ്പിളുകൾ

ഇതുവരെ അയച്ചത് 827652 സാമ്പിളുകൾ

ഫലം ലഭിച്ചത് 826835

702234 നെഗറ്റീവും 124601 പോസിറ്റീവും