ഫറോക്ക്: 49-ാം സംസ്ഥാന പുരുഷ - വനിത ഖോ - ഖോ ചാമ്പ്യൻഷിപ്പിന് നാളെ ഫറോക്ക് മുനിസിപ്പൽ സ്റ്റേഡിയത്തിൽ (നല്ലൂർ) തുടക്കമാവും. ദ്വിദിന മത്സരങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൾ റസാക്ക് നിർവഹിക്കും. ജില്ലാ പ്രസിഡന്റ് കെ.ടി. റസാഖ് അദ്ധ്യക്ഷത വഹിക്കും. ശനിയാഴ്ച വൈകിട്ട് ഫറോക്ക് രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വിജയികൾക്കുള്ള ട്രോഫികൾ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ സമ്മാനിക്കും.
പുരുഷ-വനിത വിഭാഗത്തിൽ 450 കായിക താരങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 7.45 നു പതാക ഉയർത്തുന്നതോടെ പ്രാഥമിക മത്സരങ്ങൾ നടക്കും. വാർത്താ സമ്മളനത്തിൽ ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി അബ്ദുൽ റസാഖ്, കെ.ടി.എ മജീദ്, കെ.സി. രവീന്ദ്രനാഥ്, കെ.ടി റസാഖ് എന്നിവർ സംബന്ധിച്ചു.