പുൽപ്പള്ളി: കൊവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ മാസത്തിൽ താഴിട്ട സംസ്ഥാനത്തെ തീയേറ്ററുകളിൽ ആറ് മാസത്തിനുശേഷം വീണ്ടും പ്രദർശനം ആരംഭിച്ചു. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടുഡേ, വെനം 2 എന്നീ സിനിമകളാണ് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.
സംസ്ഥാനത്തെ തീയേറ്ററുകളിൽ കൊവിഡ് രണ്ടാം തരംഗത്തിനുശേഷം ഇന്നലെയാണ് വീണ്ടും സിനിമ പ്രദർശനം തുടങ്ങിയത്. കഴിഞ്ഞ ദിവസം തീയേറ്ററുകൾ തുറന്നെങ്കിലും ശിചീകരണത്തിനും മറ്റുമായി മാറ്റുകയായിരുന്നു.
ഇന്നലെ ആദ്യ പ്രദർശനത്തിന് പ്രേക്ഷകർ കുറവായിരുന്നു. വരും ദിവസങ്ങളിൽ മലയാള സിനിമകൾ ഉൾപ്പെടെ റിലീസാകുന്നതോടെ കൂടുതൽ ആളുകൾ എത്തുമെന്ന പ്രതീക്ഷയിലാണ് തീയേറ്റർ ഉടമകൾ.
പകുതി സീറ്റുകളിൽ മാത്രമാണ് ആളുകളെ അനുവദിച്ചിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് ആളുകളെ തീയേറ്ററുകളിലേക്ക് കയറ്റുന്നത്. രണ്ട് ഡോസ് വാക്സിനെടുത്തവർക്കാണ് പ്രവേശനം. ഒറ്റ ഡോസ് വാക്സിൻ ഏടുത്തരെയും തീയേറ്ററുകളിൽ അനുവദിക്കണമെന്നും കൂടുതൽ ആളുകൾക്ക് പ്രവേശനത്തിന് അനുമതി നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.