news
നിയന്ത്രണം വിട്ട കാർ ഹോട്ടലിനു മുന്നിലേക്ക് പാഞ്ഞുകയറിയ നിലയിൽ

കുറ്റ്യാടി: നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി ഹോട്ടലിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു.

കുറ്റ്യാടി - നാദാപുരം റോഡിലെ ബാംബൂ ഹോട്ടലിന് മുൻവശത്ത് നിറുത്തിയിട്ടിരുന്ന മോട്ടോർ ബൈക്കുകളിൽ വന്നിടിക്കുയായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ ബൈക്കുകൾ കടയുടെ മുൻവശത്തേക്ക് തെറിച്ചുവീഴുകയാണുണ്ടായത്. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടര മണിയോടെയാണ് സംഭവം. നാദാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന കാറാണ് അപകടം വരുത്തിവെച്ചത്. തൊട്ടടുത്ത കടയുടെ സമീപത്തുണ്ടായിരുന്ന ഒരാൾ കാറിന്റെ വരവ് കണ്ട് പെട്ടെന്ന് തെന്നിമാറിയതിനാൽ അത്ഭുതകരമായി രക്ഷപെട്ടു. കാർ ഡ്രൈവർക്കും പരിക്കില്ല.