വടകര: മേമുണ്ട ചിറവട്ടം എൽ.പി സ്കൂൾ സമഗ്രവികസനം ലക്ഷ്യമാക്കി സ്കൂൾ വികസന സമിതി ഉപസമിതികൾക്ക് രൂപം നൽകി.
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ സജീവമാക്കാൻ തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബീഷ് പുതിയെടുത്ത് യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സിമി കെ.കെ അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി ചെയർമാൻ എൻ.ബി പ്രകാശൻ, കൺവീനർ ടി.മോഹൻദാസ്, മാനേജർ കുഞ്ഞിക്കണ്ണക്കുറുപ്പ്, പി.ടി.എ പ്രസിഡന്റ് റഹീം, സന്തോഷ്, ഒ.പി രാജൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ശ്യാമള സ്വാഗതവും സാവിത്രി നന്ദിയും പറഞ്ഞു.