വടകര:സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്റ്റേറ്റ് എൻ.എസ്.എസ് നടപ്പിലാക്കുന്ന "വീണ്ടും വിദ്യാലയത്തിലേക്ക്" എന്ന ക്യാമ്പയിന്റെ ഭാഗമായി ശാന്തിനികേതൻ എച്ച്.എസ്.എസ് തിരുവള്ളൂർ എൻ.എസ്.എസ് വോളണ്ടിയർമാർ സ്കൂൾ കാമ്പസും പരിസരവും ശുചീകരിച്ചു. തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.വി ഷഹനാസ് ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സമീർ പുളിയറത്ത്, പ്രിൻസിപ്പൽ പ്രസിത കൂടത്തിൽ, പ്രധാനാദ്ധ്യാപിക പി പ്രസന്ന, പ്രോഗ്രാം ഓഫീസർ അബ്ദുൽ റസാഖ്, വോളണ്ടിയർ ലീഡർ ശദീദ മുംതാസ്, മുഹമ്മദ് യാസീൻ എന്നിവർ നേതൃത്വം നൽകി.