വടകര: കുടുംബ കോടതി കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് വടകര കോർട്ട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കെ രമ എം.എൽ.എ യ്ക്ക് നിവേദനം നൽകി. ബാർ അസോസിയേഷൻ ഹാളായി ഉപയോഗിച്ച സ്ഥലത്താണ് ഇപ്പോഴും കുടുംബ കോടതി പ്രവർത്തിക്കുന്നത്. സൗകര്യമില്ലാത്തതിനാൽ അഭിഭാഷകരുൾപ്പെടെ ഏറെ ബുദ്ധിമുട്ടുകയാണ്. അനിശ്ചിതത്വത്തിൽ കുടുങ്ങിയ കുടുംബ കോടതി കെട്ടിട നിർമ്മാണത്തിലെ അനിശ്ചിതത്വം ഒഴിവാക്കാൻ എം.എൽ.എ യുടെ ഇടപെടൽ വേണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചു.
അഭിഭാഷകരായ എം. കെ സദാനന്ദൻ, കെ. എൽ സുനിൽ, ബിന്ദുകുയ്യാലിൽ, കെ. സാജിർ ബിജോയ് ലാൽ, സുരേഷ് കുളങ്ങരത്ത്,സത്യപ്രസാദ്, നജ്മൽ പി.ടി.കെ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു