ഫറോക്ക്: വയലാർ രാമവർമ്മയുടെ 46-ാം ചരമ വാർഷികം യുവകലാസാഹിതി ഫറോക്ക് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം എഴുത്തുകാരൻ ശശിധരൻ ഫറോക്ക് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.എ ബഷീർ അദ്ധ്യക്ഷനായിരുന്നു. ഡോ.ഗോപി പുതുക്കോട് അനുസ്മരണ പ്രഭാഷണം നടത്തി. ചിത്രകാരി എ.കെ.ഫസ്‌നയുടെ ചിത്രപ്രദർശനവുമുണ്ടായിരുന്നു.