കുറ്റ്യാടി: സ്വർണ പണയ വായ്പാവശ്യാർത്ഥം ബാങ്കിലേക്കു പുറപ്പെട്ട അരൂർ സ്വദേശിനിയുടെ നഷ്ടപ്പെട്ട സ്വർണാഭരണവും പണവും തിരിച്ചുനൽകി മത്സ്യ ബൂത്ത് ഉടമ മാതൃകയായി. കക്കട്ടിലെ പി. എസ് മത്സ്യ ബൂത്ത് ഉടമ അനീഷാണ് 3 പവനും 6500 രൂപയും അടങ്ങുന്ന പെഴ്സ് ഉടമയ്ക്ക് തിരികെ നൽകിയത്. ബൂത്തിന് സമീപത്തെ റോഡിൽ നിന്നും ലഭിച്ച പേഴ്സ് പരിശോധിച്ച് ഉടമയെ കണ്ടെത്തുകയായിരുന്നു.