കൽപ്പറ്റ: ജില്ലയിൽ ഇന്നലെ 294 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 286 പേർ രോഗമുക്തി നേടി. 6 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 293 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.77 ആണ്.
ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124895 ആയി. 121516 പേർ ഇതുവരെ രോഗമുക്തരായി. നിലവിൽ 2549 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. ഇവരിൽ 2391 പേർ വീടുകളിലാണ് ഐസൊലേഷനിൽ കഴിയുന്നത്.
രോഗം ബാധിച്ചവർ
ബത്തേരി 36, മീനങ്ങാടി 25, മുട്ടിൽ 23, പുൽപ്പള്ളി 21, കൽപ്പറ്റ 19, മുള്ളൻകൊല്ലി 17, എടവക 15, പനമരം 14, വെങ്ങപ്പള്ളി 12, കണിയാമ്പറ്റ, മാനന്തവാടി, പൂതാടി 11 വീതം, അമ്പലവയൽ 10, നെന്മേനി, തരിയോട്, വൈത്തിരി 9 വീതം, മേപ്പാടി 8, കോട്ടത്തറ, പൊഴുതന, തവിഞ്ഞാൽ 6 വീതം, നൂൽപ്പുഴ, വെള്ളമുണ്ട 4 വീതം, തൊണ്ടർനാട് 3, മൂപ്പൈനാട്, പടിഞ്ഞാറത്തറ 2 ആൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കർണാടകയിൽ നിന്ന് വന്ന മാനന്തവാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.
രോഗമുക്തർ 286
ആശുപത്രിയിൽ ചികിത്സയിലായിരുന്ന 19 പേരും, വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 267 പേരുമാണ് രോഗമുക്തരായത്.
ഇന്നലെ നിരീക്ഷണത്തിലായത് 644 പേർ
684 പേർ നിരീക്ഷണകാലം പൂർത്തിയാക്കി
നിലവിൽ നിരീക്ഷണത്തിലുള്ളത് 7564 പേർ
ഇന്നലെ അയച്ചത് 1407 സാമ്പിളുകൾ
ഇതുവരെ അയച്ചത് 829059 സാമ്പിളുകൾ
ഫലം ലഭിച്ചത് 828161
703266 നെഗറ്റീവും 124895 പോസിറ്റീവും
കൊവിഡ് ഡ്യൂട്ടി
അതിർത്തി ചെക്ക് പോസ്റ്റുകളിൽ ജീവനക്കാരെ പിൻവലിച്ചു
കൽപ്പറ്റ: കൊവിഡ് രണ്ടാം തരംഗ സാഹചര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ച ജീവനക്കാരെ പിൻവലിച്ചു. കൊവിഡ് രോഗ വ്യാപനത്തിന്റെ തോത് കുറഞ്ഞതിനാലും വിദ്യാലയങ്ങൾ തുറക്കുന്നതിനാലുമാണ് ജീവനക്കാരെ ഇവിടെ നിന്ന് പിൻവലിച്ച് ഉത്തരവായത്. അദ്ധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരായിരുന്നു ഇവിടെ ജോലിക്കുണ്ടായിരുന്നത്. ഇവർക്ക് പകരം മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, ചോലാടി ചെക്ക് പോസ്റ്റുകളിൽ എക്‌സൈസ്, വനംവകുപ്പ് ജീവനക്കാരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവായി .