കോഴിക്കോട്: പൊതുവിദ്യാലയങ്ങളിലെ പ്രൈമറി വിദ്യാർത്ഥികളുടെ ഇംഗ്ളീഷ് ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനായി തുടക്കമിട്ട ജീനിയസ് ടോപ് പദ്ധതി നവം. ഒന്ന് മുതൽ ജില്ല മുഴുവൻ നടപ്പാക്കും. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിരമിച്ച അദ്ധ്യാപകരുടെ കൂട്ടായ്മയിൽ താമരശേരി വിദ്യാഭ്യാസ ജില്ലയിലാണ് മൂന്ന് വർഷം മുമ്പ് പദ്ധതി ആരംഭിച്ചത്.
സ്കൂൾ, സബ് ജില്ല, ജില്ലാതലം എന്നിങ്ങനെ വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകും. കൂടാതെ പ്രസംഗമത്സരവും നടത്തും. വിജയികൾക്ക് ഓരോ തലത്തിലും സമ്മാനങ്ങൾ നൽകും. മത്സരവും പരിശീലനവും തീർത്തും സജന്യമാണ്.
വാർത്താ സമ്മേളനത്തിൽ പദ്ധതി ഉപജ്ഞാതാവ് കെ.പി ശിവദാസൻ, റിട്ട. എ.ഇ.ഒ ടി.പി അബ്ദുൾ മജീദ്, ഡോ. ജോർജ് അബ്രഹാം, കോഓർഡിനേറ്റർ ജോയി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.