മാനന്തവാടി: തോൽപ്പെട്ടി നായ്ക്കട്ടി ക്യാമ്പ് റോഡിന് സമീപത്ത് വച്ച് മാൻ ബൈക്കിന് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. അപ്പപ്പാറ സ്വദേശികളായ രാകേഷ് 26, ശരത് ലാൽ 25 എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. മാൻ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ബൈക്ക് മറിയുകയായിരുന്നു. ഇരുവരും മാനന്തവാടി മെഡിക്കൽകോളേജിൽ ചികിത്സ തേടി.