പുൽപ്പള്ളി: സുൽത്താൻ ബത്തേരി എക്‌സൈസ് സർക്കിൾ ഓഫീസ് സംഘം പുൽപ്പള്ളി ബത്തേരി റോഡിൽ നടത്തിയ രാത്രികാല പരിശോധനയിൽ എരിയപ്പള്ളി ഭാഗത്ത് വെച്ച് ഓട്ടോറിക്ഷായിൽ കടത്തികൊണ്ടു വന്ന 20 ലിറ്റർ ചാരായം പിടികൂടി. ഓട്ടോ ഡ്രൈവറായ അമരക്കുനി ഭാഗത്ത് പന്നിക്കൽ വീട്ടിൽ സന്തോഷിനെ (38) അറസ്റ്റ് ചെയ്തു. ചാരായം വിൽപനയ്ക്കായി കൈമാറിയ ചാമപ്പാറ ഭാഗത്ത് സീതാമൗണ്ട് പുത്തൻപറമ്പിൽ ചൂനായിൽ സ്‌ടൈജു എന്നയാൾക്കെതിരെയും കേസെടുത്തു. ഓട്ടോ കസ്റ്റഡിയിലെടുത്തു. അമരക്കുനി ഭാഗത്ത് നിന്നാണ് ചാരായം കൊണ്ടുവന്നതെന്ന് അന്വേഷണത്തിൽ ബോധ്യമായി. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ വിജയകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ശശികുമാർ,വിജിത്ത്, ദിനീഷ്, ബാബു, നിക്കോളാസ് ഡ്രൈവർ ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.