കൊയിലാണ്ടി: ദേശീയ പാതയിൽ ട്രാഫിക് നിയന്ത്രണങ്ങൾ പാലിക്കാതെ ബസ് ഓടി ച്ചതിന് 4 ഡ്രൈവർമാർക്കെതിരെ കേസെടുത്തതായി ട്രാഫിക് എസ്.ഐ പി.കെ.ശശിധരൻ പറഞ്ഞു. മത്സര ഓട്ടത്തിന്റെ ഭാഗമായി പലപ്പോഴും ആംബുലൻസിനു പോലും കടന്ന് പോകാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. വാഹനങ്ങൾ നാലും അഞ്ചും വരികളായാണ് ടൗണിലൂടെ ഓടുന്നത്. ടാക്സി ഡ്രൈവർമാരും മറ്റും റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കേണ്ട അവസ്ഥയാണ്. താലൂക്ക് ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങളും ട്രാഫിക് കുരുക്കിൽപ്പെടുകയാണ്. കഴിഞ്ഞ ദിവസം റോഡരുകിൽ പാർക്ക് ചെയ്യുന്നതിനെതിരെ ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത്തരം നിയന്ത്രണങ്ങളും ലംഘിച്ചാണ് വാഹനങ്ങൾ മത്സര ഓട്ടം നടത്തുന്നത്