പുൽപ്പള്ളി: കേളമംഗലത്ത് പുള്ളിമാനിനെ കുരുക്ക് വെച്ച് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. അതിരാറ്റ്കുന്ന് തോണിക്കുഴിയിൽ സുരേഷ് (42) ആണ് ചെതലയത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് മുമ്പാകെ കീഴടങ്ങിയത്. കേസിൽ ഉൾപ്പെട്ട 8 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാനിനെ കൊന്ന് പാചകം ചെയ്‌തെന്നാണ് കേസ്.