ഫറോക്ക്: 49-ാം സംസ്ഥാന പുരുഷ - വനിത ഖോ - ഖോ ചാമ്പ്യൻഷിപ്പിന് ഫറോക്ക് മുനിസിപ്പൽ സ്റ്റേഡിയത്തിൽ (നല്ലൂർ) ഇന്ന് തുടക്കമാവും. ദ്വിദിന മേളയുടെ ഉദ്ഘാടനം ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൾ റസാഖ് നിർവഹിക്കും. ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി.റസാഖ് അദ്ധ്യക്ഷത വഹിക്കും.
ഫറോക്ക്, രാമനാട്ടുകര നഗരസഭകളുടെയും കടലുണ്ടി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. കോഴിക്കോട് ജില്ല ഖോ-ഖോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആണ് മത്സരം. 14 ജില്ലകളിൽ നിന്നായി
കേരള ഖോ-ഖോ ടീമിനെ തിരഞ്ഞെടുക്കുക ഈ മത്സരങ്ങളിലൂടെയാണ്. പുരുഷ - വനിത വിഭാഗങ്ങലിലായി 450 താരങ്ങൾ പങ്കെടുക്കുന്നുണ്ട്.
നാളെ വൈകിട്ട് സമാപന സമ്മേളനം രാമനാട്ടുകര നഗരസഭ ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് ഉദ്ഘാടനം ചെയ്യും. സമ്മാനദാനം കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ നിർവഹിക്കും.