കോഴിക്കോട്: ജില്ലയിൽ കൊവിഡ് മരണം 3000 കടന്നു. രോഗം സ്ഥിരീകരിച്ച് നേരത്തെ മരിച്ചവരുൾപ്പെടെ ഇതുവരെ മരിച്ചവർ 3050 ആയി. 759 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 753 പേർ രോഗ ബാധിതരായി. മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു .
6555 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. 749 പേർ കൂടി രോഗമുക്തി നേടി. 11.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 8305 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്.