corporation

കോ​ഴി​ക്കോ​ട്​:​ ​ന​ഗ​ര​ത്തി​ലെ​ ​മാ​ളു​ക​ളി​ലും​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​തു​ട​രു​ന്ന​ ​അ​ന​ധി​കൃ​ത​ ​പാ​ർ​ക്കിം​ഗ് ​ഫീ​സി​നെ​തി​രെ​ ​നടപടി കടുപ്പിച്ചതായി മേ​യ​ർ​ ​ഡോ.​ ​ബീ​ന​ ​ഫി​ലി​പ്പ് ​.
കോ​ർ​പ്പ​റേ​ഷ​ൻ​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ൽ​ ​കെ.​പി.​രാ​ജേ​ഷ്‌​കു​മാ​റി​ന്റെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് ​നൽകിയ മ​റു​പ​ടി​യിലാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്. ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​മെ​ന്ന് ​മേ​യ​ർ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി​യി​ട്ടും​ ​സെ​ക്ര​ട്ട​റി​ ​നോ​ട്ടീ​സ് ​ന​ൽ​കി​യി​ട്ടും​ ​ഫീ​സ് ​ഈ​ടാ​ക്കു​ന്ന​ത് ​തു​ട​രു​ന്നു​ണ്ടെ​ന്ന് ​രാ​ജേ​ഷ് ​കു​മാ​ർ​ ​ആ​രോ​പി​ച്ചു.
നാ​ല് ​മാ​ളു​ക​ൾ​ക്ക് ​നോ​ട്ടീ​സ് ​ന​ൽ​കി.​ ​കെ.​എ​സ്.​ആ​ർ.​ടി​സി​ ​ടെ​ർ​മി​ന​ലി​ലെ​ ​പാ​ർ​ക്കിം​ഗ് ​ഫീ​സ് ​ഈ​ടാ​ക്കു​ന്ന​തി​നെ​തി​രെ​യും​ ​നോ​ട്ടീ​സ് ​ന​ൽ​കി​യ​താ​യി​ ​മേ​യ​ർ​ ​അ​റി​യി​ച്ചു.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​വി​ഭാ​ഗ​വും​ ​റ​വ​ന്യു​ ​വി​ഭാ​ഗ​വും​ ​ചേ​ർ​ന്ന് ​സം​യു​ക്ത​മാ​യി​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കും.​ ​മാ​ളു​ക​ൾ​ ​പാ​ർ​ക്കിം​ഗ് ​ഫീ​സ് ​ഈ​ടാ​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​റീ​ഫ​ണ്ട് ​ന​ൽ​കു​ന്നെ​ന്ന​ ​ന്യാ​യ​മാ​ണ് ​മാ​ളു​ക​ളു​ടേ​ത്.​ ​ഇ​ക്കാ​ര്യം​ ​പ​രി​ശോ​ധി​ക്കും.​ ​മൂ​ന്ന് ​വ​ണ്ടി​ത്താ​വ​ള​ങ്ങ​ൾ​ക്കും​ ​നോ​ട്ടീ​സ് ​ന​ൽ​കി.​ ​
പാ​ർ​ക്കിം​ഗ് ​ഫീ​സ് ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ടെ​ർ​മി​ന​ൽ​ ​അ​ധി​കൃ​ത​ർ​ക്കും​ ​നോ​ട്ടീ​സ് ​ന​ൽ​കി.​ ​ലൈ​സ​ൻ​സ് ​ഇ​ല്ലാ​തെ​ ​വ​ണ്ടി​ത്താ​വ​ള​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​തി​നെ​തി​രെ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ​മേ​യ​ർ​ ​വി​ശ​ദീ​ക​രി​ച്ചു.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ൽ​ ​പോ​ലും​ ​ആ​വ​ശ്യ​മാ​യ​ ​പാ​ർ​ക്കിം​ഗ് ​സൗ​ക​ര്യ​മി​ല്ലെ​ന്ന് ​എ​ൻ.​സി.​ ​മോ​യി​ൻ​കു​ട്ടി​യും​ ​കെ.​സി.​ ​ശോ​ഭി​ത​യും​ ​ആ​രോ​പി​ച്ചു.
കൊ​വി​ഡ് ​മ​ര​ണം​ ​സ്ഥി​രീ​ക​രി​ക്കു​ന്ന​ ​രേ​ഖ​ക​ൾ​ ​ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​യി​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ​മേ​യ​ർ​ ​പ​റ​ഞ്ഞു.​ ​
ന​ഷ്ട​പ​രി​ഹാ​രം​ ​ല​ഭി​ക്കു​ന്ന​തി​നാ​യി​ ​ആ​ശു​പ​ത്രി​ ​രേ​ഖ​ക​ൾ​ ​ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ​വി.​പി.​ ​മ​നോ​ജാ​ണ് ​ശ്ര​ദ്ധ​ക്ഷ​ണി​ച്ച​ത്.​ ​മാ​നാ​ഞ്ചി​റ​യ്ക്ക് ​സ​മീ​പം​ ​സ്വ​കാ​ര്യ​ ​വ്യ​ക്തി​ ​നി​ക​ത്തി​യ​ ​ഓ​ട​ ​പു​ന​സ്ഥാ​പി​ക്കാ​ൻ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​താ​യി​ ​സൂ​പ്ര​ണ്ടിം​ഗ് ​എ​ൻ​ജി​നീ​യ​ർ​ ​അ​റി​യി​ച്ചു.​ ​സ്റ്റോ​പ്പ് ​മെ​മ്മോ​ ​ന​ൽ​കു​ക​യും​ ​റോ​ഡ് ​പ​ഴ​യ​ ​രീ​തി​യി​ൽ​ ​പു​ന​സ്ഥാ​പി​ക്കാ​നും​ ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​എ​സ്.​കെ​ ​അ​ബൂ​ബ​ക്ക​റാ​ണ് ​ശ്ര​ദ്ധ​ ​ക്ഷ​ണി​ച്ച​ത്.​ .
മു​ഹ​മ്മ​ദ് ​റ​ഫി​ ​റോ​ഡ് ​നി​ർ​മ്മാ​ണം​ ​വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് ​കെ.​ ​റം​ല​ത്ത് ​കൊ​ണ്ടു​വ​ന്ന​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് ​ന​ട​പ​ടി​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ​ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് ​മേ​യ​ർ​ ​അ​റി​യി​ച്ചു.​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​നി​ഖി​ൽ,​ ​കെ.​ ​മോ​ഹ​ന​ൻ,​ ​വി.​കെ.​ ​മോ​ഹ​ൻ​ദാ​സ് ​എ​സ്.​എം.​ ​തു​ഷാ​ര,​ ​സ​ഫീ​ന​ ​എ​ന്നി​വ​ർ​ ​ശ്ര​ദ്ധ​ക്ഷ​ണി​ച്ചു.

ബഷീർ സ്മാരകം: ഡി.പി.ആറിന് അംഗീകാരം

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീർ സ്മാരകം നിർമാണത്തിനുള്ള ഡി.പി.ആറിന് കൗൺസിൽ യോഗം അംഗീകാരം നൽകി. പുതുക്കിയ നിരക്ക് പ്രകാരം16,12,37,450 രൂപ പ്രതീക്ഷിക്കുന്ന ഡി.പിആറാണ് അംഗീകരിച്ചത്. ബേപ്പൂർ ബി.സി.റോഡിലെ ബേപ്പൂർ കമ്മ്യൂണിറ്റി ഹാൾ പൊളിച്ച് മാറ്റി ബഷീർ സ്മാരകം നിർമ്മിക്കാനാണ് തീരുമാനം. 13.43 കോടിയായിരുന്നു നേരത്തെ കണക്കാക്കിയിരുന്നത്.

കുടുംബശ്രീയ്ക്ക് ഇലക്ട്രിക് കാർ വാടകയ്ക്കെടുക്കും

കോഴിക്കോട്: കുടുംബശ്രീയ്ക്ക് വേണ്ടി വിലയേക്കാൾ പത്ത് ലക്ഷത്തോളം രൂപ അധികം നൽകി ഇലക്ട്രിക് കാർ വാടകയ്ക്കെടുക്കുന്ന പദ്ധതിയ്ക്ക് കോർപ്പറേഷൻ കൗൺസിൽ യോഗം ഭേദഗതിയിലൂടെ അംഗീകാരം നൽകി. എട്ട് വർഷത്തേക്ക് വാടകയ്ക്കെടുക്കുന്ന നടപടി ഒരു വർഷത്തേയ്ക്ക് ചുരുക്കിയാണ് തീരുമാനം. അനർട്ട് വഴി 'ടാറ്റ നെക്‌സോൺ' ഇലക്ട്രിക് കാർ മാസം 27,540 രൂപ വാടകയ്ക്ക് എട്ട് വർഷത്തേക്ക് മൊത്തം 27.76 ലക്ഷം രൂപ നൽകി എടുക്കാനുള്ള നടപടിയാണ് ഒരുവർഷത്തേക്ക് ചുരുക്കിയത്. വാടകയ്ക്ക് എടുക്കേണ്ടെന്നും വാങ്ങിച്ചു കൂടെയെന്നും ചോദിച്ച് യു.ഡി.എഫും ബി.ജെ.പിയും എതിർത്ത അജണ്ട വോട്ടിനിട്ടാണ് പാസാക്കിയത്. കാർ വാങ്ങുന്നതല്ലേ നല്ലതെന്ന ഭരണകക്ഷി അംഗം എൻ.സി. മോയിൻ കുട്ടിയുടെ ചോദ്യത്തിന് വാടകയ്ക്ക് തന്നെ എടുക്കണമെന്ന സംസ്ഥാന സർക്കാറിന്റെ നയം നടപ്പാക്കുകയാണെന്ന് ഡെപ്യൂട്ടി മേയർ സി.പി.മുസഫർ അഹമ്മദ് അറിയിച്ചു.

വിലക്കയറ്റം തടയാൻ
കേന്ദ്രം ഇടപെടണം

കോഴിക്കോട്: രാജ്യത്തെ വൻ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ. പ്രതിപക്ഷ ഉപനേതാവ് കെ.മൊയ്തീൻകോയ അവതരിപ്പിച്ച അടിയന്തരപ്രമേയം ഭരണപക്ഷ അംഗത്തിന്റെ ഭേദഗതിയോടെ അംഗീകരിക്കുകയായിരുന്നു. ബി.ജെ.പി അംഗങ്ങൾ മേയർക്ക് വിയോജനക്കുറിപ്പ് നൽകി.

വിലക്കയറ്രം തടയാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നു എന്ന ഭേദഗതിയാണ് സി.പി.എം അംഗമായ ഒ. സദാശിവൻ കൊണ്ടുവന്നത്. ഭേദഗതിയ്ക്ക് വഴങ്ങിയ കെ. മൊയ്തീൻകോയ കേന്ദ്ര സർക്കാരിനെയെന്ന പോലെ സംസ്ഥാന സർക്കാരിനെയും കുറ്രപ്പെടുത്തി. ഇന്ധനനിരക്ക് നിരന്തരം കൂടുന്നതാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്നും നിത്യോപയോഗസാധനങ്ങൾക്കും കെട്ടിട നിർമ്മാണ സാമഗ്രികൾക്കുമെല്ലാം വില കുതിച്ചുയരുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുവിപണിയിൽ മികച്ച ഇടപടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് ഒ. സദാശിവൻ ചൂണ്ടിക്കാട്ടി. പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി യിൽ ഉൾപ്പെടുത്താൻ തയ്യാറാകാത്തവരാണ് കേന്ദ്ര സർക്കാരിനെ പഴിക്കുന്നതെന്ന് ബി.ജെ.പി കൗൺസിൽ പാർട്ടി ലീഡ‌ർ ടി. റനീഷ് ആരോപിച്ചു. സംസ്ഥാന സർക്കാർ നികുതി കുറച്ച് മാതൃകകാട്ടട്ടെയെന്നും റനീഷ് പറഞ്ഞു. ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ്, പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, എൻ.സി മോയൻകുട്ടി, എസ്.കെ. അബൂബക്കർ, എസ്.ജയശ്രീ, എം.എൻ. പ്രവീൺ എന്നിവരും സംസാരിച്ചു.

 പ്രമേയത്തിന് അനുമതി നിഷേധിച്ചു;

ബി.ജെ.പി അംഗങ്ങൾ ഇറങ്ങിപ്പോയി

കെ.എസ്.ആർ.ടി.സി ടെർമിനലുമായി ബന്ധപ്പെട്ട് നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയം കോർപ്പറേഷനുമായി ബന്ധപ്പെട്ടതല്ലെന്നും കൂടുതൽ അജണ്ടകൾ ചർച്ച ചെയ്യാനുണ്ടെന്നും വ്യക്തമാക്കിയാണ് മേയർ അനുമതി നിഷേധിച്ചത്. പ്ലക്കാർഡുയർത്തി ടി. റനീഷിന്റെ നേതൃത്വത്തിൽ നടത്തുളത്തിലിറങ്ങിയ ബി.ജെ.പി അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.