കോഴിക്കോട്: മൂന്നാമത് ഐ.വി ദാസ് പുരസ്‌കാരത്തിന് സാഹിത്യകാരൻ എം.മുകുന്ദനും പത്രപ്രവർത്തകൻ പി.വി.ജീജോയും അർഹരായി. 10,000 രൂപയും ശില്പവുമടങ്ങുന്നതാണ് അവാർഡ്.
ഐ.വി.ദാസിന്റെ സ്‌മരണയ്ക്കായി ഐ.വി ദാസ് സാംസ്‌കാരിക കേന്ദ്രവും കോഴിക്കോട് സത്ഗമയയും ചേർന്ന് ഏർപ്പെടുത്തിയതാണ് പുരസ്കാരം. എ.സജീവൻ, പുരുഷൻ കടലുണ്ടി, കാനേഷ് പൂനൂർ, ബാബു പറശ്ശേരി, കെ.പി സുധീര എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. നവംബറിൽ കോഴിക്കോട്ട് ഒരുക്കുന്ന ചടങ്ങിൽ ജോൺ ബ്രിട്ടാസ് എം.പി പുരസ്‌കാരം സമ്മാനിക്കും.
വാർത്താസമ്മേളനത്തിൽ ജൂറി അംഗങ്ങളായ എ.സജീവൻ, കാനേഷ് പൂനൂർ, ഐ.വി ദാസ് സാസംകാരിക കേന്ദ്രം സെക്രട്ടറി കെ.ആർ ഷാജി, സത്ഗമയ സെക്രട്ടറി കെ.രമേഷ് ബാബു പങ്കെടുത്തു.