പുൽപ്പള്ളി: നവംബർ ഒന്നിന് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി ജില്ലാ പൊലീസ് സുപ്രണ്ട് അരവിന്ദ് സുകുമാർ പുൽപ്പള്ളി മേഖലയിലെ കാപ്പിസെറ്റ് ഗവ: ഹൈസ്‌കൂൾ, പെരിക്കല്ലുർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. സ്‌കൂൾ ക്ലാസ് റൂമുകൾ, ടോയ്‌ലറ്റുകൾ, സ്‌കൂൾ പരിസരം എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും അദ്ധ്യാപകർ, പി.ടി.എ, ജനപ്രതിനിധികൾ എന്നിവരുമായി ചർച്ച നടത്തുകയും ചെയ്തു.

കർണാടകയിലെ ബൈരക്കുപ്പയിൽ നിന്ന് പെരിക്കല്ലൂർ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഉറപ്പ് വരുത്തണമെന്ന ആവശ്യം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ സ്‌കൂളിലും പൊലീസിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നടപടി സ്വികരിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് സൂപ്രണ്ടിനൊപ്പം പുൽപ്പള്ളി സി.ഐ അനന്തകൃഷ്ണൻ, ജനപ്രതിനിധികളായ ജോസ് നെല്ലേടം, കലേഷ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജോഷി ജോസഫ്, കെ.എം.വർഗീസ്, പി.ടി.എ പ്രസിഡന്റ് ഷാജി പാലാ പുളിക്കൽ എന്നിവരുമുണ്ടായിരുന്നു


ഫോട്ടോ ..

ജില്ലാ പൊലിസ് സൂപ്രണ്ട് അരവിന്ദ് സുകുമാർ പെരിക്കല്ലൂർ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ സന്ദർശിക്കുന്നു